Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DadasahebPhalkeAward

ദാ​ദാ സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം അ​ന​ന്ത് നാ​ഗി​ന്

 ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത കന്നഡ ച​ല​ച്ചി​ത്ര​ന​ട​ൻ അ​ന​ന്ത് നാ​ഗി​ന് 2024-ലെ ​ദാ​ദാ​സാ​ഹെ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​അം​ഗീ​കാ​രം. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അനന്ത് നാഗ് കർണ്ണാടക മുൻ മന്ത്രിയുമാണ്.

ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ​യും സ​മാ​ന്ത​ര സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ അ​ന​ന്ത് നാ​ഗ്, അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. നാ​ട​ക​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ദ്ദേ​ഹം ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

2026 സെ​പ്റ്റം​ബ​ർ 22-ന് ​ഗു​ജ​റാ​ത്തി​ലെ കേ​വ​ഡി​യ​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന 72-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങി​ൽ വ​ച്ച് അ​ന​ന്ത് നാ​ഗി​ന് ഈ ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. 2025ൽ ​പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി രാ​ജ്യം അദ്ദേഹത്തെ ആ​ദ​രി​ച്ചി​രു​ന്നു.

മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ ചിത്രമായ സ്വാതി തിരുനാളിൽ സ്വാതി തിരുനാളായി അഭിനയിച്ചത് അനന്ത് നാഗ് ആയിരുന്നു. മലയളാത്തിനു പുറമേ ഹിന്ദി, മറാഠി, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരനേട്ടത്തിനു പിന്നാലെ അനന്ത് നാഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചു.

Latest News

Corehub Up